പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയായി ഇന്ത്യന്‍ വ്യോമ സൈന്യം പാകിസ്താനിലെ ബാലാക്കോട്ടില്‍ ശക്തമായ ആക്രണം നടത്തി. പുലര്‍ച്ചെ നടത്തിയ ആക്രമണ ശേഷം സൈന്യം ഉടന്‍ തിരിച്ചെത്തുകയും ചെയ്തു. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം ആരും പറഞ്ഞതുമില്ല.